Advertisement

കടുകെട്ടി വാക്കുകള്‍ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ശശി തരൂര്‍

October 12, 2018
1 minute Read

സോഷ്യല്‍ മീഡിയയിൽ എഴുതുന്ന കടുകെട്ടി വാക്കുകളുടെ പ്രയോഗത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ശശി തരൂര്‍. ‘ദ പാരാഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചില വാക്കുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി വൈറലായതോടെയാണ് കാരണം വ്യക്തമാക്കികൊണ്ട് തരൂര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. പുസ്തകം പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള ട്വീറ്റിലാണ് ‘ഫ്‌ളൊക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍’ എന്ന വാക്ക് തരൂര്‍ ഉപയോഗിച്ചത്. മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക എന്നതാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഇതൊക്കെ ഒരു മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയാണ്. വെറുതെ ഒരു പുസ്തകം പ്രഖ്യാപിക്കുന്നു, എഴുതുന്നു, എന്നു പറഞ്ഞാല്‍ അത് വലിയൊരു വാര്‍ത്തയല്ല. അത് ജനങ്ങളുടെ മനസിലേക്ക് കയറ്റാന്‍ ചില മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികളൊക്കെ വേണ്ടി വരും. മത്സത്തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ കാത്തു നില്‍ക്കുന്നതു പോലെ. അതുപോലെ ചെറിയൊരു നമ്പര്‍ ഇറക്കി എന്നു മാത്രം, എന്നാണ് തരൂര്‍ വ്യക്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top