മീ ടൂവില്‍ ബിഗ് ബിയും; വൈകാതെ വാര്‍ത്തകള്‍ പുറം ലോകമറിയുമെന്ന് ഹെയര്‍ സ്റ്റൈലിസ്റ്റ്

ഒരു ഇടവേളയ്ക്ക് ശേഷം മീടു ക്യാമ്പെയിന്‍ വീണ്ടും ചൂട് പിടിക്കുകയാണ്. ബോളിവുഡില്‍ നിന്ന് മലയാള സിനിമയിലെ താരങ്ങള്‍ വരെ മീടൂവിന്റെ ചൂടറിഞ്ഞു. അക്കൂട്ടത്തില്‍ ബോളിവുഡിന്റെ ബിഗ് ബിയെ കൂടി പിടിച്ച് കുലുക്കാനൊരുങ്ങുകയാണ് ഈ ക്യാമ്പെയിന്‍. സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റായ സപന ഭവനാനിയാണ് ബച്ചനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഉടന്‍ തന്നെ ബച്ചനെ കുറിച്ചുള്ള സത്യങ്ങള്‍ പുറം ലോകം അറിയുമെന്നാണ് ഭവനാനിയുടെ കുറിപ്പ്. മീ ടു ക്യാമ്പെയിനെ പിന്തുണച്ച് കൊണ്ട് അമിതാബ് ബച്ചന്‍ എഴുതിയ കുറിപ്പിന് മറുപടിയായാണ് ഭവനാനിയുടെ ട്വീറ്റ്.
സ്ത്രീകള്‍ക്ക് എതിരെ ജോലിസ്ഥലത്ത് എന്തെങ്കിലും അതിക്രമം ഉണ്ടായാല്‍ അത് ഉടന്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും നടപടി എടുക്കണമെന്നുമാണ് ബച്ചന്‍ എഴുതിയത്. സ്ത്രീകളും കുട്ടികളുമാണ് സമൂഹത്തിലെ ശക്തരല്ലാത്തവര്‍, അവര്‍ക്കെതിരെ വളരെ മോശമായാണ് സമൂഹം പെരുമാറുന്നതും. അവര്‍ക്ക് പ്രത്യേകം സംരക്ഷണം വേണം. തുടങ്ങിയ കാര്യങ്ങളാണ് ബച്ചന്‍ പറയാന്‍ ശ്രമിച്ചത്. അതിന് ഭവനാനി നല്‍കിയ മറുപടി ഇങ്ങനെ ‘എക്കാലത്തേയും വലിയ കള്ളമാണ് ബച്ചന്‍ പറഞ്ഞിരിക്കുന്നത്. താങ്കളുടെ ചിത്രം പിങ്ക് തീയറ്ററില്‍ നിന്ന് തിരിച്ച് പോയതുപോലെ താങ്കളുടെ ആക്ടിവിസവും പോകും, നിങ്ങളുടെ സത്യം വൈകാതെ പുറത്ത് വരും’
മറ്റൊരു ട്വീറ്റില്‍ ഭവനാനി ഇങ്ങനെയും എഴുതി ബച്ചന്റെ മോശം പ്രതികരണത്തെ കുറിച്ച് ധാരാളം കഥകള്‍ കേട്ടിട്ടുണ്ട്. അതെ കുറിച്ച് പറയാന്‍ സ്ത്രീകള്‍ പുറത്ത് വരും, അദ്ദേഹത്തിന്റെ കാപട്യം ദുര്‍ബലമായിരിക്കും. ഭവനാനാനിയുടെ കുറിപ്പോടെ ബോളിവുഡില്‍ ചര്‍ത്തകള്‍ക്കും ചൂടേറിയിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here