പിഎഫ് പെൻഷൻ; കൂടിയ വിഹിതം നൽകാൻ പദ്ധതി അംഗങ്ങളായ എല്ലാവർക്കും അവകാശമുണ്ട്

യഥാർത്ഥ ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ ലഭിക്കാൻ കൂടിയ വിഹിതം നൽകാൻ പദ്ധതി അംഗങ്ങളായ എല്ലാവർക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി. താൽപ്പര്യമുള്ളവർക്ക് അതിനായി ഓപ്ഷൻ നൽകാം. 2014 ൽ കൊണ്ടുവന്ന ഇപിഎഫ് ഭേതഗതി ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി. പെൻഷൻ അർഹതയ്ക്ക് 15,000 രൂപ ശമ്പളപരിധിയെന്ന വ്യവസ്ഥയും ഇതോടെ റദ്ദാക്കി.
ഇ.പി.എഫ്. ഭേദഗതിവ്യവസ്ഥ ചോദ്യംചെയ്യുന്ന ഹർജികൾ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹനും ജസ്റ്റിസ് എ.എം. ബാബുവും ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ വിധി. ആകെ 507 ഹർജികളാണ് കോടതി പരിഗണിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here