Advertisement

മുഹമ്മദ് സലായ്‌ക്കെതിരെ ക്രമിനൽ കേസ് എടുക്കില്ലെന്ന് പോലീസ്

October 13, 2018
0 minutes Read
mohamed salah

വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച കേസിൽ ഫുട്‌ബോൾ താരം മുഹമ്മദ് സലായ്‌ക്കെതിരെ ക്രമിനിൽ കേസ് എടുക്കില്ലെന്ന് പോലീസ്.

ഓഗസ്റ്റിലാണ് കാറിൽ ഡ്രൈവിങ്ങ് സീറ്റിലിരുന്ന് സലാഹ് മൊബൈൽ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ബ്രിട്ടീഷ് ഡ്രൈവിങ്ങ് നിയമപ്രകാരം ഓടിക്കൊണ്ടിരിക്കുന്ന കാറിൽ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും യാത്രയ്ക്കിടെ ലൈറ്റോടുകൂടി കാർ നിർത്തിയിട്ടിരിക്കുമ്പോഴും സിഗ്നൽ കാത്ത് കിടക്കുമ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും കുറ്റകരമാണ്.

സംഭവത്തിൽ അന്വേഷണം നടത്തിയെന്നും എന്നാൽ പ്രോസിക്യൂഷന് സഹായകരമാകുന്ന തരത്തിലുള്ള തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ കേസെടുക്കുന്നില്ലെന്നുമാണ് പൊലീസ് അറിയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top