രാജിവച്ച് പുറത്തുപോയ നടിമാര്‍ സംഘടനയോട് മാപ്പ് പറയട്ടെ: കെ.പി.എസി ലളിത

സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ തന്നെ തുറന്നുപറയട്ടെ എന്ന് നടി കെ.പി.എസി ലളിത. സംഘടനയില്‍ നിന്ന് രാജിവച്ച് പുറത്തുപോയ നടിമാര്‍ സംഘടനയോട് മാപ്പ് പറയട്ടെ എന്നും കെ.പി.എസി ലളിത മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയ്ക്കുള്ളിലെ കാര്യങ്ങള്‍ പറയാന്‍ എല്ലാവര്‍ക്കും അവസരമുണ്ട്. എന്നാല്‍, ഇപ്പോള്‍ നടക്കുന്നത് കാര്യങ്ങള്‍ പുറത്ത് പറഞ്ഞുകൊണ്ട് എല്ലാവര്‍ക്കും കൈകൊട്ടി ചിരിക്കാന്‍ അവസരം നല്‍കുകയാണ്. രാജിവച്ച് പുറത്തുപോയവരെ സംഘടന മുന്‍ കൈയെടുത്ത് തിരിച്ച് വിളിക്കില്ലെന്ന് കെ.പി.എസി ലളിത വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കില്ല. ദിലീപിനെ റേപിസ്റ്റ് എന്ന് വിളിക്കുന്നത് ശരിയല്ലെന്നും കെ.പി.എസി ലളിത കൂട്ടിച്ചേര്‍ത്തു.
എഎംഎംഎയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രശ്‌നങ്ങളല്ല ഇപ്പോള്‍ നടക്കുന്നത്. സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ പ്രസിഡന്റിനെ ചീത്ത വിളിക്കുന്നത് ശരിയല്ല. പരസ്യമായ അധിക്ഷേപം ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനമെന്നും കെ.പി.എസി ലളിത പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here