Advertisement

രണ്ടാമൂഴം വിവാദം; ശ്രീകുമാര്‍ മേനോന്‍ എംടിയുമായി കൂടികാഴ്ച നടത്തി

October 15, 2018
0 minutes Read

രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എം.ടി വാസുദേവന്‍ നായരുമായി കൂടികാഴ്ച നടത്തി. കൂടികാഴ്ചയില്‍ സിനിമ വൈകുന്നതിലുള്ള ക്ഷമാപണം ശ്രീകുമാര്‍ മേനോന്‍ എം.ടിയെ അറിയിച്ചു. ചരിത്രത്തിലാദ്യമായി 1000 കോടി രൂപ മുതല്‍മുടക്കി നിര്‍മ്മിക്കുന്ന രണ്ടാമൂഴം സിനിമ നടക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

തിരക്കഥ നല്‍കി നാല് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതിനാലാണ് കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എം.ടി ഹര്‍ജി നല്‍കിയത്. തുടര്‍ന്നാണ് ഞായറാഴ്ച്ച വൈകിട്ടോടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എം.ടിയുടെ വീട്ടിലെത്തി കൂടികാഴ്ച നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top