Advertisement

ശബരിമല സ്ത്രീ പ്രവേശനം; സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം നേരിടേണ്ടിവരുമെന്ന് ശ്രീധരന്‍ പിള്ള

October 15, 2018
0 minutes Read

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ശക്തമായ സമരം നേരിടേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. നിലപാടില്‍ മാറ്റം വരുത്തുന്നതിന് സര്‍ക്കാരിന് 24 മണിക്കൂര്‍ സമയം അനുവദിക്കുമെന്നും, നട തുറക്കുന്ന 18 ന് വിശ്വാസികള്‍ എന്ത് നിലപാട് സ്വീകരിച്ചാലും ബിജെപി പിന്തുണയ്ക്കുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. തന്ത്രി കുടുംബവുമായി സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ വിശ്വാസമില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. എന്‍.ഡി.എ. നയിക്കുന്ന ശബരിമല സംരക്ഷണ യാത്ര ഇന്ന് സമാപിക്കും.

അതേസമയം, മലയ്ക്ക് പോകുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ സുരക്ഷ ഒരുക്കുമെന്നും എല്ലാ വിശ്വാസികള്‍ക്കും സന്നിധാനത്ത് പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വിശ്വാസികളുമായി ഏറ്റുമുട്ടാന്‍ സര്‍ക്കാരില്ലെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top