Advertisement

‘മാറ് മറയ്‌ക്കേണ്ട എന്ന് പറഞ്ഞ സ്ത്രീകള്‍ക്കൊപ്പമാണോ അന്ന് കേരളം നിന്നത്?’: മുഖ്യമന്ത്രി

October 16, 2018
0 minutes Read
sabarimala case pinarayi

കാലാകാലങ്ങളായി നിലനിന്നിരുന്ന ആചാരങ്ങള്‍ക്ക് ഇന്ന് വന്ന മാറ്റം എന്താണെന്ന് നാട് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല യുവതീ പ്രവേശന വിധിയെ തുടര്‍ന്നുള്ള എല്‍.ഡി.എഫ് വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റേത് നവോത്ഥാന മനസ്സാണ്. അത് സമൂഹം മനസിലാക്കണം. പണ്ട് കാലം മുതലുള്ള ആചാരങ്ങളുടെ ഇന്നത്തെ അവസ്ഥ എന്താണ്? എത്രയെത്ര ആചാരങ്ങളാണ് കാലം മാറ്റിയിരിക്കുന്നത്. ആചാരങ്ങളില്‍ കലോചിതമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാറ് മറയ്ക്കല്‍ സമരം നടന്നപ്പോള്‍ അതിനെതിരെ ശബ്ദിച്ചവരുണ്ട്. സതി നിരോധനത്തെ ചോദ്യം ചെയ്തവരുണ്ട്. ആചാരങ്ങളെ മാറ്റരുത് എന്ന് വാദിച്ചവരുണ്ട്. എന്നാല്‍, ഇന്നത്തെ കേരളത്തിന്റെ അവസ്ഥ എന്താണ്? ചില ആചാരങ്ങള്‍ മാറ്റപ്പെടേണ്ടതാണെന്ന് വ്യക്തമാക്കുന്നതാണ് കേരളത്തിലെ നവോത്ഥാന മനസ്സ്.

മാറ് മറയ്ക്കല്‍ സമരം നടന്നപ്പോള്‍ അതിനെ ചോദ്യം ചെയ്തവരില്‍ സ്ത്രീകളുണ്ട്. മാറ് മറച്ച സ്ത്രീകളുടെ തുണി മാറ് മറയ്ക്കാത്തവര്‍ വലിച്ചുകീറിയ ചരിത്രവുമുണ്ട്. അന്ന് മാറ് മറയ്ക്കരുത്, അതൊരു ആചാരമാണ് എന്നൊക്കെ പറഞ്ഞവര്‍ക്കൊപ്പമാണോ നാട് നിന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയും അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയും ആചാര ലംഘനങ്ങളായിരുന്നു. എന്നാല്‍, ആ ആചാരങ്ങളെല്ലാം ലംഘിക്കപ്പെടേണ്ടതായിരുന്നു. പല ആചാരങ്ങളും കാലാനുസൃതമായി മാറേണ്ടതാണ്. ഈ ഒരു മനസ്സോടെയാകണം ശബരിമല വിധിയെയും കാണേണ്ടതെന്ന് പുത്തരിക്കണ്ടം മൈതാനത്ത് ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top