‘വിശ്വാസികള്‍ക്കിടയില്‍ വികാരമിളക്കി വിട്ട് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്’: മുഖ്യമന്ത്രി

ശബരിമല യുവതീപ്രവേശന വിധിയെ തുടര്‍ന്നുള്ള പ്രതിഷേധ കോലാഹലങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ വികാരമിളക്കി വിട്ട് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ച് നടത്തുന്നതെന്നും എല്‍.ഡി.എഫ് വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
വിധി വന്ന ആദ്യ ദിവസം ബിജെപി, ആര്.എസ്.എസ്, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഒരുപോലെ വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, പിന്നീട് വിശ്വാസികള്‍ക്കിടയില്‍ സര്‍ക്കാറിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് ബിജെപിയും കോണ്‍ഗ്രസും നടത്തുന്നത്. സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. സ്വന്തം നിലപാട് വ്യക്തമായി അറിയിക്കുകയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചെയ്തത്. വിധി അനുകൂലമായാലും പ്രതികൂലമായാലും അത് നടപ്പിലാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍, വിധിയെ തുടര്‍ന്ന് സര്‍ക്കാറിനെ ഒറ്റപ്പെടുത്താനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്‍ നിലപാട് മാറ്റിയാണ് ആര്.എസ്.എസും കോണ്‍ഗ്രസും പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിജെപിക്കൊപ്പം കോണ്‍ഗ്രസും ഇതില്‍ ചേരുകയായിരുന്നു. കക്ഷി ചേരാന്‍ ആവശ്യം പോലെ സമയമുണ്ടായിട്ടും ബിജപി കേസില്‍ കക്ഷി ചേരുകയോ സ്വന്തം നിലപാട് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. കോണ്‍ഗ്രസിനുള്ളിലും എല്ലാവരും വിധിയെ എതിര്‍ക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസിനും ആര്.എസ്.എസ് മനസ് രൂപപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here