Advertisement

വനിതാ മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെ വീണ്ടും നിലയ്ക്കലില്‍ തടഞ്ഞു

October 16, 2018
0 minutes Read

നിലയ്ക്കലില്‍ വീണ്ടും വനിതാ മാധ്യമപ്രവര്‍ത്തകരുടെ വാഹനം തടഞ്ഞു. സിഎന്‍എന്‍ ന്യൂസ് 18 സംഘത്തെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. രാവിലെയും വനിതാ മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെ തടഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. സ്ത്രീകളടങ്ങുന്ന സംഘമാണ് നിലയ്ക്കലില്‍ വഴി തടയുന്നത്. ശബരിമലയിലേക്ക് വരുന്ന വാഹനങ്ങളില്‍ പ്രതിഷേധക്കാര്‍ തെരച്ചില്‍ നടത്തുന്നു. യുവതികള്‍ സന്നിധാനത്ത് എത്തുന്നത് തടയുകയാണ് സ്ത്രീകളടങ്ങുന്ന പ്രതിഷേധ സംഘം. അതേസമയം, ആരെയും തടയാനോ നിയമം കൈയില്ലെടുക്കാനോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി രാവിലെ വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top