Advertisement

പയ്യന്നൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; മൂന്ന് മരണം

October 17, 2018
0 minutes Read
accident

പയ്യന്നൂർ സെൻട്രൻ സ്കൂളിന് സമീപം ദേശീയ പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്നു മരണം. കാറും ടാങ്കറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തൃശൂർ കൂർക്കഞ്ചേരിയിലെ ഒരു കുടുംബത്തിൽ പെട്ട മൂന്നു പേരാണ് മരിച്ചത്. 5 പേരെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബിന്ദു ലാൽ (55) സഹോദരിയുടെ മക്കളായ തരുൺ (16), ഐശ്വര്യ(10) എന്നിവരാണ് മരിച്ചത്. മൂകാംബികയിലേക്ക് പോകുകയായിരുന്നു ഇവര്‍.

പരുക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്. പത്മാവതി, നിയ, അനിത, വിജിത എന്നിവർക്കാണ് പരുക്കേറ്റത്.  പുലർച്ചെ നാലരയോടെയാണ് അപകടം നടന്നത്. എട്ടു പേരാണ് കാറിലുണ്ടായിരുന്നത്. മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top