Advertisement

ശ്രീനഗറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു പോലീസുകാരന് വീരമൃത്യു

October 17, 2018
0 minutes Read
indian army

ജമ്മുകശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ശ്രീനഗറിലെ ഫത്തേ കാഡലില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാസേന പ്രദേശം വളഞ്ഞ് ആക്രമിച്ചത്. ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. ഇതിന്റെ പ്രത്യാക്രമണത്തിലാണ് ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടത്.  സൈന്യവും പോലീസും സിആര്‍പിഎഫും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. പ്രദേശത്ത് സുരക്ഷാ സേനയുടെ തെരച്ചില്‍ തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top