വർഗീയ ധ്രുവീകരണത്തിന്റെ ഈ സമയത്ത് കേരളത്തെ നയിക്കാൻ പിണറായി എന്ന പേരല്ലാതെ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാനാകുന്നില്ല : എൻഎസ് മാധവൻ

വർഗീയ ധ്രുവീകരണത്തിന്റെ ഈ സമയത്ത് കേരളത്തെ നയിക്കാൻ പിണറായി എന്ന പേരല്ലാതെ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാനാകുന്നില്ലെന്ന് എഴുത്തുകാരൻ എൻഎസ് മാധവൻ. ‘ചരിത്രം കേരളത്തോട് കരുണ കാണിക്കുന്നു. വർഗീയ ധ്രുവീകരണത്തിന്റെ ഈ സമയത്ത് കേരളത്തെ നയിക്കാൻ പിണറായി എന്ന പേരല്ലാതെ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാനാകുന്നില്ല. കേരളം എന്ന ആശയം അദ്ദേഹത്തിന്റെ കൈയ്യിൽ സുരക്ഷിതമാണ്’ എന്ന് എൻ.എസ് മാധവൻ ട്വിറ്ററിൽ കുറിച്ചു.
History is kind to Kerala. At this time of communal polarisation, can’t think of anyone other than Pinarayi to lead it. Idea of Kerala is safe with him.
— N.S. Madhavan (@NSMlive) October 17, 2018
ശബരിമല സ്ത്രീ പ്രവേശനത്തെ തുടക്കം മുതൽ ഏറ്റവും ശക്തമായി പിന്തണയ്ക്കുന്ന സാംസ്‌കാരിക പ്രവർത്തകരിൽ ഒരാളാണ് എൻഎസ് മാധവൻ. നേരത്തെ വളരെ പഴക്കമുള്ളതെന്ന് പറയുന്ന ശബരിമലയിലെ
ആചാരങ്ങൾക്ക് എത്രവർഷത്തെ പഴക്കമുണ്ടെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here