Advertisement

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക ആക്രമണം; പോലീസിന് നേരെ കല്ലെറിഞ്ഞ് അക്രമികള്‍

October 17, 2018
0 minutes Read

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാപകമായി അക്രമം അഴിച്ചുവിട്ട് പ്രതിഷേധക്കാര്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ സംഘടിത ആക്രമണം. മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ അക്രമികള്‍ തല്ലിതകര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്യാമറ അക്രമികള്‍ അടിച്ചുതകര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ഡിഎസ്എന്‍ജി തകര്‍ത്തു. നിരവധി ചാനലുകളുടെ ക്യാമറകളും വാഹനങ്ങളും അക്രമകാരികള്‍ തകര്‍ത്തിട്ടുണ്ട്. ചില മാധ്യമ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടു. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

പോലീസിന് നേരെ ഇവര്‍ കല്ലെറിയുകയും ചെയ്തിട്ടുണ്ട്. കല്ലേറിനെ തുടര്‍ന്നാണ് പോലീസ് അക്രമകാരികള്‍ക്കെതിരെ ലാത്തി വീശിയത്. പോലീസ് ലാത്തി വീശിയതോടെ പ്രതിഷേധക്കാര്‍ വനത്തിലൂടെ ഓടിരക്ഷപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top