Advertisement

യുവതികൾ വന്നാൽ ക്ഷേത്രം അടച്ചിടില്ല; അത് ആചാരലംഘനം : കൺഠരര് രാജീവര്

October 17, 2018
0 minutes Read

ശബരിമലയിൽ യുവതികളെത്തിയാൽ ക്ഷേത്രം അടച്ചിടുമെന്ന വാർത്തകൾ തെറ്റാണെന്ന് ശബരിമല തന്ത്രി കൺഠരര് രാജീവര്.

അമ്പലം അടച്ചിടുന്നത് ആചാരലംഘനമാണെന്നും അതിനാൽ അമ്പലം അടച്ചിടില്ലെന്നും കൺഠരര് രാജീവര് പറഞ്ഞു. മാസത്തിൽ അഞ്ച് ദിവസം പൂജ നടത്തുന്നതും നിവേദ്യം നൽകുന്നതും ശബരിമലയിലെ ആചാരത്തിന്റെ ഭാഗമാണ്. അതിനാൽ തമിക്ക് അമ്പലം അടച്ചിടാനോ പൂജ മുടക്കാനോ സാധ്യമല്ലെന്നും കൺഠരര് രാജീവര് വ്യക്തമാക്കി.

ശബരിമല ദർശനത്തിനായി യുവതികൾ സന്നിധാനത്തെത്തിയാൽ ക്ഷേത്രം പൂട്ടി താക്കോൽ പന്തളം കൊട്ടാരത്തെ ഏൽപ്പിക്കുമെന്ന് ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് പറഞ്ഞതായി മുമ്പ് വാർത്തകൾ വന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top