Advertisement

റിവ്യൂ ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന് തീരുമാനമെടുക്കാം: ദേവസ്വം മന്ത്രി

October 18, 2018
0 minutes Read
kadakampally surendran

ശബരിമലയിലെ യുവതീ പ്രവേശന വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര തീരുമാനമെടുക്കാമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡ് യോഗം വെള്ളിയാഴ്ച ചേരാനിരിക്കെയാണ് സര്‍ക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. റിവ്യൂ ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡ് മുന്നോട്ട് വന്നാല്‍ അതിനെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുമെന്നും സര്‍ക്കാര്‍ എപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. സമരം നിര്‍ത്താന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പത്മകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ദേവസ്വം മന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top