സുപ്രീംകോടതി വിധി മാനിക്കുന്നു, മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തി യുവതികള്‍ വരരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു; തന്ത്രി കണ്ഠരര് രാജീവര്

ശബരിമല യുവതീ പ്രവേശനത്തിന്റെ പേരില്‍ നിലവില്‍ നടക്കുന്നത് പുണ്യഭൂമിയെ അശുദ്ധിയാക്കുന്ന പ്രവര്‍ത്തനങ്ങളെന്ന് തന്ത്രി കണ്ഠരര് രാജീവര്. യുവതീ പ്രവേശനത്തിന്റെ പേരില്‍ നടക്കുന്ന അക്രമ സംഭവങ്ങളെ പിന്തുണക്കുന്നില്ല. കലാപം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും തന്ത്രി പറഞ്ഞു. അതേ സമയം സുപ്രീം കോടതി വിധിയെ മാനിക്കുന്നു. എന്നാല്‍ മറ്റുള്ളവരുടെ വിശ്വാസത്തെ മാനിച്ചുകൊണ്ട് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന് തന്ത്രി കണ്ഠരര് രാജീവര് അഭ്യര്‍ത്ഥിച്ചു. അതേസമയം സ്ത്രീകള്‍ ദര്ശനത്തിനെത്തയാല് നടയടച്ചിടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തന്ത്രി കൂട്ടിചേര്‍ത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here