മരക്കൂട്ടത്ത് പ്രതിഷേധക്കാർ തടഞ്ഞു; സുഹാസിനി രാജ് യാത്ര അവസാനിപ്പിച്ചു

ന്യൂയോർക്ക് ടൈംസിന്റെ മാധ്യമ പ്രവർത്തക സുഹാസിനി രാജിനെ മരക്കൂട്ടത്തിന് സമീപത്ത് വച്ച് പ്രതിഷേധക്കാർ തടയുന്നു. എവിടെ വരെ പോകണമെങ്കിലും പോലീസ് സുരക്ഷ നൽകാം നൽകാമെന്ന് അറിയിച്ചെങ്കിലും സുഹാസിനി യാത്ര അവസാനിപ്പിക്കുകയായിരുന്നു. വലിയ പ്രതിഷേധമാണ് ഇവിടെ നടക്കുന്നത്. തെറിവിളികളോടെയാണ് പ്രതിഷേധക്കാർ സുഹാസിനിയെ നേരിട്ടത്. ന്യൂയോർക്ക് ടൈംസിന്റെ ഡൽഹി ബ്യൂറോയിലെ മാധ്യമ പ്രവർത്തകയാണ് സുഹാസിനി രാജ്. സുഹാസിനിയ്ക്ക് ഒപ്പം സഹപ്രവർത്തനും മലകയറുന്നുണ്ട്. പോലീസ് സംരക്ഷണയിൽ തന്നെയാണ് സുഹാസിനി മുന്നോട്ട് പോയിരുന്നു.
ഇവർക്ക് മുന്നോട്ട് പോകാനാകാത്ത വിധത്തിൽ ഒരു മതിൽ പോലെ പ്രതിഷേധക്കാൻ വലയം തീർക്കുകയായിരുന്നു. പോലീസുമായി ഇവരുടെ വാക്കേറ്റം കയ്യാങ്കളിയോളമെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യാത്ര അവസാനിപ്പിക്കുകയാണെന്ന് സുഹാസിനി വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here