Advertisement

‘എടാ ഇത് റിപ്പബ്ലിക്…ആര്‍എസ്എസിന്റെ ചാനലാ’; ‘നമുക്കങ്ങനെയൊന്നുമില്ല!’: വൈറലാകുന്ന തമാശ വീഡിയോ

October 18, 2018
1 minute Read

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാര്‍ നടത്തിയ ആക്രമണങ്ങളില്‍ മാധ്യമങ്ങളാണ് ഏറ്റവും കൂടുതല്‍ ഇരയായത്. പല മാധ്യമങ്ങളുടെയും വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തല്ലിതകര്‍ത്തു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ വാഹനവും പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തവയിലുണ്ടായിരുന്നു. ഈ വാര്‍ത്ത കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായതുമാണ്. റിപ്പബ്ലിക് ടിവിയുടെ വാഹനം തല്ലിത്തകര്‍ത്ത സ്ഥലത്തുനിന്നെടുത്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

റിപ്പബ്ലിക് ടിവിയുടെ വാഹനമാണെന്ന് അറിയാതെയായിരുന്നു അക്രമമെന്ന് വിഡിയോയിലെ സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്. ഇത് ആർഎസ്എസിന്റെ ചാനലാണെന്നും അർണബിന്റെ ചാനലാണെന്നുമൊക്കെ വിഡിയോയിൽ ഒരാൾ പറയുന്നത് കേൾക്കാം. ഏത് ചാനലെന്ന് ചോദിക്കുന്നവരോട് ആർഎസ്എസ് നേതൃത്വം കൊടുക്കുന്ന റിപ്പബ്ലിക് ചാനലെന്ന് വിശദീകരിക്കുന്നുമുണ്ട്. ഏത് ഗോസ്വാമിയാണെന്ന് അറിയാതെ ചിലര്‍ സംശയമുതിര്‍ക്കുമ്പോള്‍ ‘നമുക്ക് അങ്ങനെയൊന്നുമില്ല’ എന്ന മട്ടില്‍ പ്രതിഷേധക്കാരില്‍ ഒരാള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top