സന്നിധാനത്ത് എത്താന്‍ സാധിക്കാതെ യുവതികള്‍ മലയിറങ്ങുന്നു

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ തിരിച്ച് മടങ്ങുന്നു. യുവതികള്‍ സന്നിധാനത്തെത്തിയാല്‍ നടയടക്കുമെന്ന കടുത്ത നിലപാട് തന്ത്രി പോലീസിനെ അറിയിച്ചതോടെയാണ് യുവതികള്‍ക്ക് തിരിച്ചിറങ്ങേണ്ടി വന്നത്. തിരിച്ചിറങ്ങാതെ നിവൃത്തിയില്ലെന്ന് ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമ പറഞ്ഞു. ഇവരെ പൂര്‍ണ്ണ സംരക്ഷണയില്‍ തന്നെ തിരിച്ച് മലയിറക്കുമെന്ന് ഐജി പറഞ്ഞു. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് യുവതികള്‍ തിരിച്ച് മടങ്ങുന്നത്.
നേരത്തെ വിശ്വാസത്തിനൊപ്പം നിയമവും സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ആവശ്യമെന്ന് ഐജി പ്രതിഷേധക്കാരൊട് പറഞ്ഞിരുന്നു. തിരിച്ച് പോകാന്‍ യുവതികള്‍ സമ്മതിച്ചതായി ഐജി ശ്രീജിത്തും വ്യക്തമാക്കി. എണ്‍പതോളം പോലീസുകാരുടെ സുരക്ഷാ വലയത്തിലാണ് ഇവര്‍ തിരിച്ച് ഇറങ്ങുന്നത്. സന്നിധാനം വരെ പെണ്‍കുട്ടികള്‍ എത്തിയിരുന്നു. ഒരു മണിക്കൂറോളം നേരം ഇവര്‍ ഇവിടെ ചെലവഴിച്ചു. പ്രതിഷേധക്കാരുമായും, ഉയര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരുമായും, തന്ത്രിയുമായും ഇതിനോടകം ഐജി കൂടിക്കാഴ്ച നടത്തി.
അതേസമയം ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി പ്രതികരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here