യുവതികള്‍ സന്നിധാനത്തിന് സമീപത്ത് എത്തി

യുവതികള്‍ സന്നിധാനത്തിന് സമീപത്ത് എത്തി. ഇരുന്നൂറോളം പേര്‍ നടപന്തലില്‍ പ്രതിഷേധിക്കുകയാണ്. ഇത്രത്തോളം പോലീസ് ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഇവിടെ നിന്ന് നൂറ് മീറ്റര്‍ ദൂരമാണ് സന്നിധാനത്തേക്ക് ഉള്ളത്. ഹൈദ്രാബാദ് സ്വദേശി മാധ്യമ പ്രവര്‍ത്തക കവിതയും, കൊച്ചി സ്വദേശിനിയുമാണ് ഇപ്പോള്‍ ശബരിമലയിലേക്ക് എത്തിയത്. കൊച്ചി സ്വദേശിനിയുടെ പേര് രഹന ഫാത്തിമയാണെന്ന് സൂചനയുണ്ട്.
അരമണിക്കൂര്‍ മുമ്പാണ് ഇവര്‍ മലകയറാന്‍ തുടങ്ങിയത്. കവിത ഇന്നലെ പോലീസിനോട് സന്നിധാനത്തേക്ക് റിപ്പോര്‍ട്ടിംഗിന് പോകണമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ തന്റെ നേതൃത്വത്തില്‍ കൊണ്ട് പോകാമെന്ന് ഐജി ശ്രീജിത്ത് അറിയിച്ചു. ഇതിന് പിന്നാലെയാണ് കൊച്ചി സ്വദേശിനി പമ്പ പോലീസ് സ്റ്റേഷനില്‍ എത്തി തനിക്ക് മലകയറണമെന്ന് അറിയിച്ചത്. ഇതെ തുടര്‍ന്ന് ഇരുവരെയും വന്‍ പോലീസ് സുരക്ഷയില്‍ മലകയറാന്‍ പോലീസ് അനുവദിക്കുകയായിരുന്നു. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എണ്‍പതോളം പോലീസുകാര്‍ ഉള്‍പ്പെടുന്ന കനത്ത പോലീസ് വലയത്തിലാണ് യുവതികള്‍. ഐജി ശ്രീജിത്ത് പ്രതിഷേധക്കാരുമായി സംസാരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here