ദേവിയെ പ്രസാദിപ്പിക്കാൻ ഒമ്പതുകാരനെ ബലി നൽകി

ദുർഗാ ദേവിയെ പ്രീതിപ്പെടുത്തി ആഗ്രഹം സഫലീകരിക്കാൻ ഒമ്പതുകാരനെ ബലി നൽകി കുടുംബം. ഒഡിഷയിലെ ബോലാംഗിർ ജില്ലയിലെ സുന്ദിത ഗ്രാമത്തിലാണ് നാടിന നടുക്കിയ സംഭവം നടന്നത്. ഘൻഷ്യാം റാണ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ അമ്മാവൻ കുഞ്ഞ റാണ, സഹോദരൻ സംബാബൻ റാണ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ദുർമന്ത്രവാദം പരിശീലിക്കുന്നവരാണ് കുഞ്ഞ റാണയും സംബാബൻ റാണയും. തങ്ങൾക്ക് കൂടുതൽ ശക്തി ലഭിക്കുന്നതിനാണ് ഹാലനെ കുരുതി കൊടുത്തത്.
ദുർഗാ പൂജയുടെ ദിവസമാണ് കുട്ടിയെ ബലി കൊടുക്കുന്നത്. ഇതിന് മൂന്ന് ദിവസം ശേഷമാണ് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിക്കൾ പോലീസിനെ സമീപിക്കുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ സുന്ദിതുന്ദയിൽ നിന്ന് തല അറുത്തുമാറ്റിയ രീതിയിൽ കുട്ടിയെ പോലീസ് കണ്ടെത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here