പള്ളിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; മരണം ‘ലത’ എന്ന് രക്തംകൊണ്ട് തറയിൽ എഴുതിയ ശേഷം

ബംഗളൂരുവിലെ പള്ളിയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ. രക്തം കൊണ്ട് മലയാളത്തിൽ ‘ലത’ ന്നെ് എഴുതിയ ശേഷമാണ് മരണം. 25 വയസ്സുതോന്നിക്കുന്ന യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കർണാടക ചാമരാജ്‌പേട്ടിലെ സെയ്ന്റ് ലൂക്ക പള്ളിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പള്ളിക്കുള്ളിൽ സ്ഥാപിച്ചിരുന്ന ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് ഇയാൾ നാലുമണിക്കൂറിനിടെ മൂന്നുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പോലീസ് കണ്ടെത്തി. നാലാമത്തെ ശ്രമത്തിലാണ് ഷർട്ടഴിച്ച് കോണിപ്പടികളുടെ കൈപ്പിടിയിൽ കെട്ടി യുവാവ് തൂങ്ങിമരിച്ചത്.
ആദ്യതവണ പള്ളിയിലുണ്ടായിരുന്ന തുണി ഉപയോഗിച്ച് തൂങ്ങിമരിക്കാനാണ് ഇയാൾ ശ്രമിച്ചത്. എന്നാൽ, തുണിപൊട്ടി നിലത്തുവീണ് ഇയാൾക്ക് സാരമായ പരിക്കേറ്റു. രണ്ടാമത്തെ തവണ പൊട്ടിക്കിടന്ന ഗ്ലാസ് വയറിൽ കുത്തിയിറക്കിയാണ് മരിക്കാൻ ശ്രമിച്ചത്. ഇതിനിടെ ചോരകൊണ്ട് തറയിൽ ‘ലത’ എന്നെഴുതുകയുംചെയ്തു. ഈ സമയം ഇയാൾ വേദനകൊണ്ട് പുളയുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ടെറസിലേക്ക് കയറിയ യുവാവ് താഴേക്ക് ചാടി. ലിന്റലിൽ തട്ടി ഈ ശ്രമവും പരാഡയപ്പെട്ടു. പിന്നീട് ഷർട്ടൂരി കോണിപ്പടിയുടെ കൈവരിയിൽ കെട്ടി കഴുത്തിൽ കുരുക്കിട്ട് താഴേക്ക് ചാടുകയായിരുന്നു.
സംഭവത്തിൽ പോലീസ് അസ്വാഭാവിക പരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here