ശബരിമല; റിട്ട് ഹര്‍ജികള്‍ പരിഗണിക്കാന്‍ പുതിയ ബഞ്ചിന് രൂപം കൊടുത്തേക്കും

ശബരിമല യുവതീ പ്രവേശനം ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ പരിഗണിക്കാന്‍ പുതിയ ബഞ്ചിന് രൂപം നല്‍കിയേക്കും. ശബരിമല യുവതി പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 20 ഓളം ഹർജികൾ കോടതിയിൽ എത്തിയിട്ടുണ്ട്. റിട്ട് പെറ്റിഷൻ എപ്പോൾ കേൾക്കണം എന്ന് ഇന്ന് അറിയിക്കാം എന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഗോഗോയ് പറഞ്ഞിരുന്നത്.
28വരെ ഹര്‍ജി സമര്‍പ്പിക്കാന്‍ സമയം ഉണ്ട്. ഇതിന് പുറമെ ശബരിമലയിലെ നിലവിലെ സാഹചര്യം ചൂണ്ടിക്കാണിച്ച് ഭരണഘടനയുടെ 32 ആം അനുച്ഛേദപ്രകാരം പുതിയ റിറ്റ് ഹർജികൾ കൂടി കോടതിക്ക് മുമ്പാകെ എത്തിയിട്ടുണ്ട്. ദേശീയ അയ്യപ്പ ഭക്തരുടെ അസോസിയേഷൻ നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകനായ മാത്യു നെടുമ്പാറ ചീഫ് ജസ്റ്റിസിന് മുമ്പാകെ പറഞ്ഞിരുന്നു. ഇതുകേട്ട ചീഫ് ജസ്റ്റിസ് സഹജഡ്ജിയുടെ ശബരിമല വിഷയം ചർച്ച ചെയ്ത ശേഷം ഹർജി പരിഗണിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കാമെന്ന് അറിയിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here