വൈദികൻ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ജലന്ധറിലെ ദസ്‌വയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാദർ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ഡൽഹിയിൽ നിന്ന് വിമാനമാർഗമാണ് മൃതദേഹം കൊച്ചിയിൽ എത്തിക്കുന്നത്. തുടർന്ന് സ്വദേശമായ ചേർത്തലയിലേക്ക് കൊണ്ടു പോകും. നാളെയാണ് സംസ്‌കാര ചടങ്ങുകൾ.
ഫാദർ കുര്യാക്കോസൻറെ മൃതശരീരത്തിൽ ആന്തരികമോ ബാഹ്യമോ ആയ പരിക്കുകൾ ഇല്ലെന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ ആന്തരിക അവയവങ്ങളുടെ രാസപരിശോധനയുടെ ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് ഡോക്ടർമാർ പറയുന്നത്.
കഴിഞ്ഞ ദിവസം രാവിലെയാണ് കുര്യാക്കോസിനെ അടച്ചിട്ട മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here