‘വിശാഖപട്ടണത്ത് കോഹ്‌ലിയുടെ അശ്വമേധം’; വിന്‍ഡീസിന് വിജയിക്കാന്‍ വേണ്ടത് 322 റണ്‍സ്

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ തേരോട്ടമായിരുന്നു വിശാഖപട്ടണത്ത്. വിന്‍ഡീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ച് ഏകദിന കരിയറിലെ 10000 റണ്‍സ് ക്ലബില്‍ ഇടം പിടിച്ച കോഹ്‌ലി രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചു. നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 321 റണ്‍സ് സ്വന്തമാക്കി.
ടോസ് ലഭിച്ച് ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വേണ്ടി കോഹ്‌ലി 129 പന്തില്‍ നിന്ന് പുറത്താകാതെ 157 റണ്‍സ് സ്വന്തമാക്കി. നാല് സിക്‌സറുകളുടെയും 13 ഫോറുകളുടെയും അകമ്പടിയോടെയാണ് കോഹ്‌ലിയുടെ സെഞ്ച്വറി. അതിവേഗം പതിനായിരം റണ്‍സ് ക്ലബില്‍ എത്തുന്ന താരം എന്ന റെക്കോര്‍ഡിനൊപ്പം ഏകദിന കരിയറിലെ 37-ാം സെഞ്ച്വറിയും 2018 കലണ്ടര്‍ വര്‍ഷത്തില്‍ മാത്രം 11 മത്സരങ്ങളില്‍ നിന്ന് 1000 റണ്‍സ് എന്ന നേട്ടവും കോഹ്‌ലി സ്വന്തമാക്കിയിട്ടുണ്ട്. അമ്പാട്ടി റായിഡു 73 റണ്‍സുമായി കോഹ്‌ലിക്ക് പിന്തുണ നല്‍കി.
ആഷ്‌ലി നഴ്‌സും മക്കോയിയും വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here