ശബരിമല യുവതീ പ്രവേശനം; സ്മൃതി ഇറാനിയ്ക്കെതിരെ ബീഹാറില്‍ കേസ്

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയ്ക്ക് എതിരെ ബീഹാറില്‍ കേസ്. അഭിഭാഷകനായ ഠാക്കൂര്‍ ചന്ദന്‍ സിംഗാണ് കേസ് നല്‍കിയത്. സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അവകാശമുണ്ട് എന്നാല്‍ ക്ഷേത്രം അശുദ്ധമാക്കാന്‍ അവകാശമില്ലെന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. ആര്‍ത്തവ രക്തം പുരണ്ട നാപ്കിന് സുഹൃത്തിന്റെ വീട്ടില്‍ പോകില്ലല്ലോ അപ്പോള്‍ പിന്നെ ക്ഷേത്രത്തില്‍ കൊണ്ട് പോകാമോ എന്നും സമൃതി ഒരു സ്വകാര്യ ചടങ്ങില്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് ഠാക്കൂര്‍ കേസുമായി രംഗത്ത് എത്തിയിരിക്കുന്നത്. സിതാമാര്‍ഹി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ്.
smrithi irani
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here