ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ തന്നെ നിയമിക്കണമെന്ന് ഹൈക്കോടതി

ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ തന്നെ നിയമിക്കണമെന്ന് ഹൈക്കോടതി. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളില്‍ ദേവസ്വം കമ്മീഷണറായി അഹിന്ദുക്കളെ നിയമിക്കാന്‍ കഴിയുന്ന തരത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി നടപടി. അഹിന്ദുക്കളെ ദേവസ്വം കമ്മീഷണര്‍ ആയി നിയമിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ദേവസ്വം കമ്മീഷണര്‍ ഹിന്ദുവായിരിക്കണമെന്നാണ് തിരുവിതാംകൂര്‍ – കൊച്ചി ഹിന്ദു റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്ടില്‍ വ്യക്തമാക്കിയിരുന്നത്. ഈ വ്യവസ്ഥ ഭേദഗതി ചെയ്തതോടെ അഹിന്ദുക്കളെ ദേവസ്വം കമ്മീഷണറായി നിയമിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here