ശബരിമലയിലെ സുരക്ഷയ്ക്ക് പ്രത്യേക കമ്മറ്റി രൂപീകരിച്ചുവെന്ന് പോലീസ് മേധാവി

ശബരിമലയില്‍ സുരക്ഷയ്ക്ക് പ്രത്യേക കമ്മറ്റി രൂപീകരിച്ചുവെന്ന് പോലീസ് മേധാവി ലോക്നാഥ് ബഹ്റ.കോടതി വിധി പാലിക്കേണ്ടത് പോലീസിന്റെ കടമയാണെന്നും പോലീസ് മേധാവി വ്യക്തമാക്കി. ശബരിമലയിലും പരിസരത്തും അക്രമങ്ങള്‍ക്ക് നടന്നതുമായി ബന്ധപ്പെട്ട് 452കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.2061 പേര്‍ ഇതിനോടകം അറസ്റ്റിലായി. ഇവരില്‍ 1500ഓളം പേരെ ജാമ്യത്തില്‍ വിട്ടു. ബാക്കിയുള്ളവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം റിമാന്റ് ചെയ്തു. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
നിലയ്ക്കലില്‍ വാഹനം തടഞ്ഞ് പരിശോധിച്ച 12സ്ത്രീകള്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം പോലീസ് 210പേരുടെ ലുക്ക് ഔട്ട് നോട്ടിസ് പുറത്ത് വിട്ടിരുന്നു. പത്തനംതിട്ട ജില്ലാ പോലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വിട്ടത്. എല്ലാ ജില്ലകളിലേയും പോലീസ് മേധാവികള്‍ക്ക് ചിത്രം കൈമാറിയിട്ടുണ്ട്. എല്ലാവരേയും ഇന്ന് പിടികൂടണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹര്‍ത്താലിനിടെ വിവിധയിടങ്ങളില്‍ സംഘര്‍ഷം സൃഷ്ടിച്ചവരും അറസ്റ്റിലായിട്ടുണ്ട്. സന്നിധാനത്തെ സ്ത്രീകളെ തടഞ്ഞവര്‍ക്ക് എതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here