നെടുമ്പാശ്ശേരി കള്ളനോട്ട് കേസില്‍ വിധി ഇന്ന്

നെടുമ്പാശ്ശേരി കള്ളനോട്ട് കേസില്‍ വിധി ഇന്ന്. എറണാകുളം എന്‍ഐഎ കോടതിയാണ് വിധി പറയുന്നത്. 2013 ജനുവരി മാസത്തില്‍ നെടുമ്പാശ്ശേരി വഴി 9,75,000 രൂപയുടെ കള്ളനോട്ടുമായി മലപ്പുറം കാളിക്കാവ് സ്വദേശി ആബിദ് പിടിയിലായ കേസാണിത്. വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനിരുന്ന ദിവസം ജഡ്ജി വിരമിച്ചതിനെ തുടര്‍ന്ന് വീണ്ടും വിചാരണ നടത്തുകയായിരുന്നു.
കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം സ്വദേശി മുഹമ്മദ് ഹനീഫ, അബ്ദുള്‍ സലാം, പോണ്ടിച്ചേരി സ്വദേശി ആന്റണി ദാസ് എന്നിവരാണ് വിചാരണ നേരിടുന്ന മറ്റ് പ്രതികള്‍. കേസിലെ മുഖ്യ പ്രതിയായ അഫ്താബ് ബട്കി ഇപ്പോഴും ഒളിവിലാണ്.
പ്രതികൾക്കെതിരെ എൻ.ഐ.എ ചുമത്തിയിരുന്ന യു.എ.പി.എ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ കോടതി നേരത്തെ ഒഴിവാക്കിയിരുന്നു. യു.എ.പി.എ നിലവില്‍ വരുന്നതിന് മുമ്പുള്ള കേസുകളില്‍ യു.എ.പി.എ ചുമത്താന്‍ പാടില്ലെന്ന് കാണിച്ചാണ് ഹൈക്കോടതി ഇത് ഒഴിവാക്കിയത.്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here