Advertisement

ഗർഭഛിദ്രത്തിന് വിസമ്മതിച്ച യുവതിയെ അടിച്ചുകൊന്നു; കാമുകൻ അറസ്റ്റിൽ

October 26, 2018
0 minutes Read
women who denied abortion hacked to death

ഗർഭഛിദ്രം നടത്താൻ വിസമ്മതിച്ച യുവതിയെ അടിച്ചുകൊന്ന സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവിന്റെ സുഹൃത്താണ് അറസ്റ്റിലായത്. മൊഹാലിയിലാണ് സംഭവം.

ബീഹാർ സ്വദേശിയും ലെഹ്ലിയിൽ താമസക്കാരനുമായ സുനിൽ കുമാറിനെയാണ് മൊഹാലി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഒക്ടോബർ 16 ചൊവ്വാഴ്ച്ചയാണ് ബീഹാർ സ്വദേശിനി റാണിദേവി (26)യെ സുനിൽകുമാർ കൊലപ്പെടുത്തിയത്.

റാണിദേവിയും സുനിൽ കുമാർ തമ്മിൽ കുറച്ചുനാളുകളായി അടുപ്പത്തിലായിരുന്നു. റാണിദേവി ഗർഭിണിയായതോടെ സുനിൽകുമാർ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയായിരുന്നു. ഇത് വിസമ്മതിച്ചതോടെയാണ് റാണിദേവിയെ കൊലപ്പെടുത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top