പൂനെ ഏകദിനം; ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 284 റണ്‍സ്

പൂനെയില്‍ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ വേണ്ടത് 284 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സ് നേടി. ഷായ് ഹോപ് 95 റണ്‍സ് നേടി വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്‌കോററായി. ആറ് ഫോറുകളും മൂന്ന് സിക്‌സറുകളും അടങ്ങിയതായിരുന്നു ഹോപിന്റെ ഇന്നിംഗ്‌സ്. ആഷ്‌ലി നഴ്‌സ് (40), ഷിമ്രോണ്‍ ഹെറ്റ്മിര്‍ (37), ജേസന്‍ ഹോള്‍ഡര്‍ (32) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. പത്ത് ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. നേരത്തെ, ടോസ് ലഭിച്ച ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here