ശബരിമല സംഘര്‍ഷം; അറസ്റ്റിലായവരുടെ എണ്ണം 3345

ശബരിമല യുവതി പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ കലാപം ഉണ്ടാക്കിയവരുടെ അറസ്റ്റ് പുരോഗമിക്കുന്നു. 3345പേരാണ് ഇതിനോടകം അറസ്റ്റിലായത്. ഇന്നലെ മാത്രം അഞ്ഞൂറോളം പേരെ അറസ്റ്റ് ചെയ്തു. കൊച്ചി റേഞ്ചിലാണ് കൂടുതല്‍ പേര്‍ അറസ്റ്റിലായത്. 517കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേ സമയം നിലയ്ക്കലില്‍ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് സ്ത്രീകളെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസ് മേധാവി ലോക്നാഥ് ബഹ്റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസ് പട്ടികയില്‍ ഉള്ള ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്തു കഴിഞ്ഞെന്നാണ് സൂചന.
sabarimala riot
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here