ഏഷ്യാകപ്പ് ഹോക്കി; ഇന്ത്യ ഫൈനലില്‍, എതിരാളി പാക്കിസ്ഥാന്‍

ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ത്യ ഹോക്കിയില്‍. ജപ്പാനെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ഫൈനലില്‍ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. മലേഷ്യയെ തോല്‍പിച്ചാണ് പാക്കിസ്ഥാന്‍ ഫൈനലില്‍ എത്തിയത്.
രണ്ട് ഗോളുകള്‍ക്ക് എതിരെ മൂന്ന് ഗോളാണ് ജപ്പാന് എതിരെ ഇന്ത്യ നേടിയത്. ഇന്ത്യയുടെ ഗുരജന്ത് സിംഗാണ് ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ജപ്പാന്‍ ആദ്യ മിനുട്ടുകളില്‍ തന്നെ ഇതിന് മറുപടി നല്‍കി. പിന്നീട് ചിംഗ്ലെസാന, ദില്‍പ്രീത് സിംഗ് എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി ഗോളുകള്‍ നേടി.
ഇന്ത്യ- പാക്കിസ്ഥാന്‍ ഫൈനല്‍ ഇന്ന് നടക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here