‘ദേവസ്വം ബോര്‍ഡ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം’: എ. പത്മകുമാര്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം താന്‍ രാജിവയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മാധ്യമസൃഷ്ടിയാണെന്നും എ. പത്മകുമാര്‍. ശബരിമല മണ്ഡല മകരവിളക്ക് ഉല്‍സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ നടത്തി മുന്നോട്ടു പോകുന്ന ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാനുള്ള അജണ്ടയാണ് ഇത്തരം വാര്‍ത്തകള്‍ക്ക് ആധാരമെന്നും അദ്ദേഹം വ്യക്തമാക്കി.
തീര്‍ഥാടനം അട്ടിമറിക്കാനുള്ള ഗൂഢാലോചനക്കാരാണ് ഇത്തരം രാജി വാര്‍ത്തകള്‍ പടച്ചു വിടുന്നത്. കഴിഞ്ഞ വര്‍ഷം ചുമതലയേറ്റതു മുതല്‍ ഇന്നുവരെ കാര്യക്ഷമവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങളാണ് ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ ചെയ്തു വരുന്നത്. സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരായി ഒരു പ്രവര്‍ത്തനവും ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഇതുവരെയും ഉണ്ടായിട്ടില്ലെന്നും പത്മകുമാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങുകയാണെന്നും സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും ഏതാനും മുന്‍നിര മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here