Advertisement

ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന ഹർജി മതനിരപേക്ഷതയെ തകർക്കുന്നതെന്ന് ഹൈക്കോടതി

October 29, 2018
0 minutes Read

ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന ആവശ്യം മതനിരപേക്ഷതക്കെതിരല്ലേയെന്ന്
ഹൈക്കോടതി. ശബരിമലയിൽ വിശ്വാസികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ജാതി മത ഭേദമേന്യേ ഭക്തർക്ക് പ്രവേശനമുള്ള ഏക ക്ഷേത്രം ശബരിമലയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി മത സൗഹാർദം തകർക്കുന്ന വാദങ്ങളാണോ ഉയർത്തുന്നതെന്ന് ആരാഞ്ഞു.

സുപ്രീം കോടതി ഉത്തരവ് രാജ്യത്തെ നിയമം ആണന്നും അത് നടപ്പാക്കാൻ സർക്കാറിന് ബാധ്യത ഉണ്ടന്നും ഹൈക്കോടതി പറഞ്ഞു. ശബരിമലയിൽ എത്തുന്ന യഥാർത്ഥ വിശ്വാസിക്ക് ദർശനത്തിന് അവസരമൊരുക്കാൻ കോടതി സർക്കാറിന് നിർദേശം നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top