Advertisement

മുംബൈ ഏകദിനം; ഇന്ത്യയ്ക്ക് മികച്ച തുടക്കം

October 29, 2018
1 minute Read
indian cricket tama

വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. പത്ത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (33), രോഹിത് ശര്‍മ (21) എന്നിവര്‍ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്നത്. കേദാര്‍ ജാദവ് ഇന്ത്യയുടെ അവസാന പതിനൊന്നില്‍ ഇടം പിടിച്ചിട്ടുണ്ട്. അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പര 1-1 എന്ന നിലയിലാണ്. ഒരു മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. പരമ്പര വിജയികളെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും ഇന്നത്തെ മത്സരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top