അടിസ്ഥാന രഹിതമായ ട്രോളുകള്‍ക്ക് കേരളാ പോലീസിന്റെ ‘ട്രോള്‍’ മറുപടി
അടിസ്ഥാന രഹിതമായ ട്രോളുകള്‍ക്ക് കലക്കന്‍ മറുപടി നല്‍കി കേരളാ പോലീസിലെ ട്രോളന്‍മാര്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേരളാ പോലീസിനെതിരെ സംഘപരിവാര്‍, ബിജെപി അനുകൂല ട്രോള്‍ പേജുകളില്‍ വന്ന അടിസ്ഥാന രഹിതമായ ട്രോളുകള്‍ക്ക് ട്രോളിലൂടെ തന്നെയാണ് കേരളാ പോലീസ് മറുപടി നല്‍കിയത്. ‘ഔട്ട് സ്‌പോക്കണ്‍’ എന്ന ഫേസ്ബുക്ക് ട്രോള്‍ പേജില്‍ ശബരിമലയിലേക്ക് പോലീസ് വേഷത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ എത്തിയെന്ന തരത്തില്‍ ട്രോള്‍ പുറത്തിറങ്ങിയിരുന്നു. ഈ ട്രോളില്‍ കാണിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രം വ്യാജമായി ഉപയോഗിച്ചിരിക്കുകയാണെന്ന് ട്രോളില്‍ വ്യക്തമാക്കുന്നു. കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ ട്രോള്‍ വീഡിയോ അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കകം ആയിരങ്ങളാണ് ഇത് കണ്ടത്.
പെന്‍മസാല എന്ന സിനിമയിലെയും തെലുങ്ക് നടന്‍ സമ്പൂര്‍ണേഷ് ബാബുവിന്‍റെയും പൊലീസ് വേഷത്തിലുള്ള ചിത്രങ്ങളാണ് വ്യാജ സന്ദേശം പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ അനുകൂല ട്രോള്‍ പേജുകളും അക്കൗണ്ടുകളും ഉപയോഗിച്ചതെന്ന് തെളിയിക്കുകയാണ് ഈ വീഡിയോ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here