ജലന്ധര്‍ പീഡനം; സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി തള്ളി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാൽസംഗക്കേസിലെ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. കേസിലെ ഇരയോ, മറ്റ് സാക്ഷികളോ സുരക്ഷ തേടി കോടതിയെ സമീപിച്ചിട്ടില്ലന്നും സുരക്ഷ ഉറപ്പാക്കണമെന്ന പൊതു താൽപ്പര്യം നിലനിൽക്കില്ലന്നും കോടതി വ്യക്തമാക്കി .കോടതിയുടെ മുൻ ഉത്തരവ് പ്രകാരം ഇരയ്ക്കും സാക്ഷികൾക്കും 24 മണിക്കും സംരക്ഷണം നൽകുന്നുണ്ടന്നും ഭീഷണിയോ സ്വാധീന ശ്രമമോ ഉണ്ടന്ന് പരാതിയില്ലന്നും സർക്കാർ അറിയിച്ചു .പ്രധാന സാക്ഷി മരിച്ചത് ജീവൽഭയം മുലമാണന്നത് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലുള്ള ആരോപണം മാത്രമാണന്നും പുതുതായി ഭീഷണി ഉണ്ടന്നതിന് ഒരു തെളിവും ഹാജരാക്കിയിട്ടില്ലന്നും കോടതി വ്യക്തമാക്കി .
മുഖ്യ സാക്ഷിയായ വൈദികൻ ജലന്തറിൽ മരിച്ച സാഹചര്യത്തിൽ സാക്ഷികൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മലയാള വേദി പ്രസിഡൻറ് ജോർജ് വട്ടുകുളമാണ് കോടതിയെ സമീപിച്ചത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here