‘ഒന്നും പറയാനില്ല!’; ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിലെ രണ്ട് കിടിലന്‍ റണ്ണൗട്ടുകള്‍ കാണാം

മുംബൈയില്‍ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് നാലാം ഏകദിനത്തിലെ രണ്ട് കിടിലന്‍ റണ്ണൗട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ട് പ്രധാന വിക്കറ്റുകള്‍ നഷ്ടമായത് ഈ റണ്ണൗട്ടുകളിലൂടെയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ചൈനാമാന്‍ കുല്‍ദീപ് യാദവുമാണ് ഈ രണ്ട് റണ്ണൗട്ടുകള്‍ക്കും പിന്നില്‍.
അടുത്തടുത്ത ഓവറുകളിലായിരുന്നു ഇരുവരുടെയും പ്രകടനം. വിന്‍ഡീസ് ഇന്നിംഗ്‌സിന്റെ അഞ്ചാമത്തെ ഓവറിലാണ് മികച്ച ഫോമില്‍ കളിക്കുന്ന ഷായി ഹോപ്പിനെ കുല്‍ദീപ് പുറത്താക്കുന്നത്. സിംഗിളെടുക്കാന്‍ ഓടിയ ഹോപ്പിനെ നേരിട്ടുള്ള ഏറില്‍ കുല്‍ദീപ് പുറത്താക്കുകയായിരുന്നു.
തൊട്ടു പിന്നാലെ ആറാം ഓവറിലാണ് കീറണ്‍ പവലിനെ വിരാട് കോഹ്‌ലി പുറത്താക്കുന്നത്. നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നിന്ന പവല്‍ ക്രീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പന്ത് കൈക്കലാക്കിയ കോഹ്‌ലി ഡൈവിങ്ങിലൂടെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.
Kuldeep+Virat, Who’s run-out was better? https://t.co/Pu7RTgeIUM
— Lijin Kadukkaram (@KadukkaramLijin) October 29, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here