സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണം; ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി

ശബരിമല യുവതി പ്രവേശത്തെ അനുകൂലിച്ച് രാഹുല്‍ ഗാന്ധി. സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണമെന്നാണ് ശബരിമല വിഷയത്തില്‍ തന്റെ നിലപാടെന്ന് രാഹുല്‍ ഗാന്ധി. ഒരു ഇംഗ്ലീഷ് ദിന പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് രാഹുലിന്റെ പ്രതികരണം. സ്ത്രീയും പുരുഷനും ഒന്നാണെന്നാണ് എന്റെ വ്യക്തിപരമായ നിലപാട്. സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണം. ഞാനും പാര്‍ട്ടിയും ഈ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഈ ആഗ്രഹങ്ങള്‍ക്ക് താന്‍ വഴങ്ങുകയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇത് വൈകാരിക വിഷയമാണെന്നാണ് ശബരിമല വിഷയത്തില്‍ എഐസിസിയുടെ ഇത് വരെയുള്ള നിലപാട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here