Advertisement

റാഫേൽ ഇടപാട്; വിമാനങ്ങളുടെ വില രഹസ്യമെന്ന് കേന്ദ്രസർക്കാർ

November 1, 2018
0 minutes Read
rafale deal

റാഫേൽ ഇടപാടിൽ വിമാനത്തിന്റെ വില പരസ്യപ്പെടുത്താനാകില്ലെന്ന് കേന്ദ്ര സർക്കാർ. 36 റാഫേൽ പോർവിമാനങ്ങളുടം വിലയോ ചെലവോ മുദ്രവെച്ച കവറിൽ പോലും സുപ്രീംകോടതിക്ക് നൽകാനാൻ കേന്ദ്ര സർക്കാർ വിസമ്മതിച്ചു. അടിസ്ഥാന വില മാത്രമേ കോടതിക്കും നല്കാനാകൂവെന്ന് കേന്ദ്രം വ്യക്തമാക്കി.

അധിക സാങ്കേതിക സംവിധാനങ്ങൾക്ക് നൽകിയ വില വെളിപ്പെടുത്തുന്നത് ശത്രുരാജ്യങ്ങളെ സഹായിക്കുമെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം. ഇടപാടിലെ തീരുമാനങ്ങൾ മാത്രം പരിശോധിക്കുമെന്ന നേരത്തെ വ്യക്തമാക്കിയ കോടതി, വിമാനങ്ങളുടെ വില വിവരങ്ങളും സാങ്കേതിക വിശദാംശങ്ങളും പത്ത് ദിവസത്തിനകം മുദ്രവച്ച കവറിൽ സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top