ബാർ കോഴക്കേസ്; കെഎം മാണിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തു

ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് മുൻകൂർ അനുമതി വേണ്ടെന്ന് നിർദ്ദേശിക്കണമെന്ന വി എസ് അച്യുതാനന്ദന്റെ ഹർജിയിൽ കെഎം മാണിയെ ഹൈക്കോടതി സ്വമേധയാ കക്ഷി
ചേർത്തു. അച്യുതാനന്ദൻ കേസിലെ മൂന്നാം കക്ഷിയാണന്നും കുറ്റാരോപിതനായ മാണിക്ക് പറയാനുള്ളത് കേൾക്കേണ്ടതുണ്ടന്നും കോടതി വ്യക്തമാക്കി. മാണിയെ ഈ ഘട്ടത്തിൽ കക്ഷി ചേർക്കേണ്ടന്ന
വി എസിന്റെ വാദം തളളിക്കൊണ്ടാണ് കോടതി മാണിയെ കക്ഷി ചേർത്തത്.
2014ൽ രജിസ്റ്റർ ചെയ്ത കേസിൽ 2018 ലെ ഭേദഗതി പ്രകാരമുള്ള അനുമതി വേണ്ടെന്നാണ് വി എസിന്റെ വാദം. മാണിക്കെതിരെ തുടരന്വേഷണത്തിന് മുൻകൂർ അനുമതി വാങ്ങണമെന്ന് വിചാരണക്കോടതി
നിർദേശിച്ചിരുന്നു . ഇതിനെതിരെയാണ് അച്ചുതാനന്ദന്റെ ഹർജി .
തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന കെഎം മാണിയുടെ ഹർജി നാളെ വിളിച്ചു വരുത്താൻ കോടതി നിർദേശിച്ചു .ഈ കേസിൽ വിഎസ് അച്യുതാനന്ദനെ കക്ഷി ചേർക്കുമെന്നും. രണ്ടു ഹർജികളിലും ഒരുമിച്ചു വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here