കാര്‍ത്ത്യായനിയമ്മ സെക്രട്ടറിയേറ്റിലെത്തി; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷയില്‍ 98 മാര്‍ക്കുമായി ഒന്നാമതെത്തിയ 96-കാരി കാര്‍ത്ത്യായനിയമ്മ സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാര്‍ത്ത്യായനിയമ്മയ്ക്ക് മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റ് കൈമാറുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. കാര്‍ത്യായനിയമ്മയ്ക്കും മറ്റ് പഠിതാക്കള്‍ക്കും മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നു. മക്കള്‍ അനുവദിക്കുകയാണെങ്കില്‍ പത്താം ക്ലാസ് പരീക്ഷ എഴുതി പാസാകണമെന്നും കമ്പ്യൂട്ടര്‍ പഠിക്കണമെന്നും ആഗ്രഹമുണ്ടെന്ന് കാര്‍ത്ത്യായനിയമ്മ പറഞ്ഞു.
“ഒന്നാം റാങ്കിന്റെ തിളക്കവുമായി ഹരിപ്പാടുള്ള കാര്‍ത്ത്യായനിഅമ്മ ഇന്ന് സെക്രട്ടറിയേറ്റില്‍ വന്നിരുന്നു. സാക്ഷാരതാമിഷന്റെ നാലാം ക്ലാസ് തുല്യതാപരീക്ഷയില്‍ 98 മാര്‍ക്കുമായാണ് 96 വയസുള്ള കാര്‍ത്ത്യായനിഅമ്മ റാങ്ക് നേടിയത്. സംസ്ഥാനത്ത് കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് നടന്ന ‘അക്ഷരലക്ഷം’ പദ്ധതി ആദ്യഘട്ട പരീക്ഷയിൽ മൊത്തം 43,330 പേരാണ് പരീക്ഷയെഴുതിയത്.
കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാര്‍ത്ത്യയാനി അമ്മക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി. പൊന്നാട അണിയിച്ചു. അവരുടെ ഇനിയുള്ള ലക്ഷ്യം പത്താംക്ലാസ് പാസാകലും കമ്പ്യൂട്ടർ പഠനവും. കാര്‍ത്ത്യായനി അമ്മക്കും മറ്റ് പഠിതാക്കള്‍ക്കും എല്ലാ ആശംസകളും നേരുന്നു.”
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here