ശബരിമലയിൽ യുവതി പ്രവേശനം; ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിൽ യുവതി പ്രവേശനത്തിൽ തൽസ്ഥിതി തുടരാൻ നിർദേശിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി . പുന:പ്പരിശോധനാ ഹർജികളിൽ അന്തിമ തീരുമാനം ആവും വരെ പ്രവേശനം തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സുപ്രീം കോടതി വിധി തടയാന്‍ ഹൈക്കോടതിയ്ക്ക് ആകില്ല. ആ വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. അതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനം തടയാനാകില്ല. രക്തചൊരിച്ചില്‍ ഉണ്ടാക്കാനല്ല തടയാനാണ് നിയമങ്ങള്‍ എന്നും ഹൈക്കോടതി വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here