ഗോവന്‍ ചലച്ചിത്ര മേളയിലേക്ക് ആറ് മലയാള ചിത്രങ്ങള്‍

ആറ് മലയാള സിനിമകളാണ് ഗോവന്‍ ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഷാജി എന്‍ കരുണിന്റെ ഓള് ആണ് ഉദ്ഘാടന ചിത്രം. ജയരാജിന്റെ ഭയാനകം, രഹീം ഖാദറിന്റെ മക്കന, എബ്രിഡ് ഷൈനിന്റെ പൂമരം, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, ലിജോ ജോസ് പല്ലിശേരിയുടെ ഈ മ യൗ എന്നീ ചിത്രങ്ങളാണ് മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിവിധ ഇന്ത്യന്‍ ഭാഷകളിലായി 26സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.
49മത് ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര മേളയിലും മലയാളികള്‍ക്ക് അഭിമാനിക്കാന്‍ വകയുണ്ട്. മമ്മൂട്ടി ചിത്രം മേളയില്‍ പേരന്‍പ് പ്രദര്‍ശിപ്പിക്കും. ദേശീയ അവാര്‍ഡ് ജേതാവാണ് ചിത്രത്തിന്റെ സംവിധായകന്‍ റാം. ഷാങ്ഹായ്, റോട്ടര്‍ഡാം മേളകളില്‍ ചിത്രം നേരത്തെ പ്രദര്‍ശിപ്പിച്ചിരുന്നു. അച്ഛന്‍- മകള്‍ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. അഞ്ജലി, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ധിഖ് എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. യുവര്‍ശങ്കര്‍രാജയാണ് ചിത്രത്തിന്റെ സംഗീതം. ചിത്രം ഉടന്‍ തീയറ്ററുകളില്‍ എത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here