വിന്‍ഡീസിനെതിരായ പരമ്പരയില്‍ ‘താരമായി നായകന്‍’

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര വിരാട് കോഹ്‌ലിയെന്ന നായകന്റെ മികച്ച പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പരമ്പര കൂടിയാണ്. ഒരു മത്സരത്തിലൊഴികെ മറ്റ് നാല് കളികളിലും കോഹ്‌ലി ബാറ്റ് കൊണ്ട് ആരാധകര്‍ക്ക് വിരുന്നൂട്ടി. അവസാന ഏകദിനത്തില്‍ വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കുമ്പോള്‍ 33 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു കോഹ്‌ലി. വിരാടിന്റെ ബാറ്റില്‍ നിന്ന് തുടര്‍ച്ചയായ മൂന്ന് സെഞ്ച്വറികള്‍ പിറന്നത് ഈ പരമ്പരയിലാണ്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും കോഹ്‌ലി സെഞ്ച്വറി നേടി. തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കോഹ്‌ലി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 455 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ സ്വന്തം പേരില്‍ കുറിച്ചത്. ഈ പ്രകടനം കോഹ്‌ലിയെ പരമ്പരയിലെ താരമാക്കി. ഏറ്റവും കുറവ് മത്സരങ്ങളില്‍ നിന്ന് 10000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും വിരാട് സ്വന്തമാക്കിയത് ഈ പരമ്പരയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here