Advertisement

ശബരിമല അക്രമങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍

November 2, 2018
0 minutes Read
high court of kerala

ശബരിമല അക്രമങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വീണ്ടും നട തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ അക്രമികള്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അക്രമങ്ങളില്‍ പങ്കാളികളായവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അത് വീണ്ടും പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം, അക്രമസംഭവങ്ങളുടെ ദൃശ്യങ്ങള്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ദൃശ്യങ്ങള്‍ ഹാജരാക്കണമെന്നാണ് കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും മാധ്യമങ്ങളില്‍ നിന്ന് കൂടുതല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ദൃശ്യങ്ങളും തെളിവുകളും മുദ്രവച്ച കവറില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തൃപ്പൂണിത്തുറ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശങ്ങള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top