Advertisement

ശബരിമലയിൽ ഇന്ന് മുതൽ നിരോധനാജ്ഞ

November 3, 2018
0 minutes Read
curfew at sabarimala from today

യുവതീപ്രവേശന വിധിയെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ശബരിമലയിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചിത്തിര ആട്ടത്തിനോടനുബന്ധിച്ച് നട തുറക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ഇന്ന് രാത്രി മുതൽ ആറാം തിയതി രാത്രി വരെയാണ് നിരോധനാജ്ഞ.

പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ നാളെ രാത്രി മുതൽ ചട്ടം 144 നിലവിൽ വരും.

തുലാമാസ പൂജകളുടെ ഭാഗമായി നട തുറന്നപ്പോഴും സംഘർഷ സാധ്യകൾ കണക്കിലെടുത്ത് ഈ നാലിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top