Advertisement

ശബരിമല സംഘർഷം; 3731 പേർ അറസ്റ്റിൽ

November 4, 2018
0 minutes Read

ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി വ്യാപക അക്രമം അഴിച്ചുവിട്ടവരെ അറസ്റ്റ് ചെയ്യുന്നത് തുടരുന്നു.
ഇതുവരെ സംഘർഷത്തിൽ 3731 പേർ അറസ്റ്റിലായി. 545 കേസുകളിലായാണ് 3731 പേർ അറസ്റ്റിലായിരിക്കുന്നത്.

ഭക്തരെയും പൊലീസിനെയും മാധ്യമ പ്രവർത്തകരെയും ആക്രമിച്ചവരെ തിരിച്ചറിയുന്നതിന് വേണ്ടി ആക്രമണങ്ങളുടെ വിശദമായ ദൃശ്യങ്ങളടങ്ങുന്ന വീഡിയോ ആൽബം അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. ശബരിമലയിൽ സ്ഥാപിച്ച ക്യാമറകളിൽനിന്നുള്ള 3600 ദൃശ്യങ്ങളിൽനിന്നാണ് ആൽബം തയ്യാറാക്കിയത്. ചാനലുകൾ തത്സമയം പുറത്തുവിട്ട ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top